കോഴിയോ കോഴിമുട്ടയോ?

chicken or egg which came first

13
സ്ഥിരം ആഘോഷിക്കപ്പെടുന്ന മദ്രസാ ചോദ്യം. കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായതെന്ന് പറയാമോ? ഉത്തരം അറിയില്ലെങ്കില്‍ ദേ, മതമെന്ന് കൊക്കയിലേക്ക് എടുത്തുചാടിക്കൊള്ളൂ എന്നാണ് ഉപദേശം! മുന്‍ എം.പി. എ.പി.അബ്ദുള്ളക്കുട്ടിയൊക്കെ സി.പി.എം വിട്ട് പോയത് സീറ്റ് കിട്ടാതായതിന് പുറമെ ഈ ചോദ്യം കൂടി കേട്ട് അമ്പരന്നുപോയതുകൊണ്ടാണത്രെ!

രണ്ടായാലും കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായതെന്ന് കാര്യത്തില് മതത്തിന് ഉത്തരമൊന്നുമില്ല. പക്ഷെ മതം അലര്‍ജിയോടെ തള്ളുന്ന രണ്ട് മേഖലകളില്‍ നിന്ന് അതിന് കൃത്യവും ലളിതമവുമായ ഉത്തരം ലഭിക്കുന്നു. സാമാന്യയുക്തിയും(common sense) പരിണാമശാസ്ത്രവു(Theory of Evolution)മാണവ.

ലളിതമായ ഉത്തരം- ആദ്യമുണ്ടായത് കോഴി തന്നെ.(1) കോഴിമുട്ട ബീജസങ്കലനം പൂര്‍ത്തിയായ കോഴിയുടെ സിക്താണ്ഡ(zygote)മാണ്. ഇതിന്റെ ഉദ്ദേശം കോഴിയുടെ പതിപ്പ് (copy)എടുക്കുകയാണ്. ഏതൊരു വസ്തുവിന്റെയും പതിപ്പ് എടുക്കാന്‍ തീര്‍ച്ചയായും അസ്സല്‍ (original) ആദ്യം ഉണ്ടാകേണ്ടതുണ്ട്. അസ്സല്‍ ഉണ്ടെങ്കിലേ പതിപ്പിന് സാധ്യതയും സാധുതയുമുള്ളു. അതുകൊണ്ട് തന്നെ കോഴിമുട്ടയ്ക്ക് മുമ്പ് അതിന്റെ അസ്സല്‍ ആയ കോഴി ആദ്യം ഉണ്ടാകണം. ഇതാണ് സാമാന്യയുക്തി. ഇത് തെറ്റാണെന്ന് തെളിയിക്കാനാവില്ല.(2) ഭൂമിയിലെ ആദ്യത്തെ ‘കോഴി’എന്നു വിളിക്കാവുന്ന ‘പക്ഷി’ ഉണ്ടായത് കോഴിയോട് വളരെയേറെ സമാനതകളുള്ളതും (ഒരുപക്ഷെ 99.9%) എന്നാല്‍ പൂര്‍ണ്ണമായും ‘കോഴി’ എന്നു വിളിക്കാനാവാത്തുമായ ഒരു മുന്‍ഗാമിപക്ഷിയുടെ (a common ancestor) മുട്ടയില്‍ നിന്നായിരിക്കും. ഈ പക്ഷിയാകട്ടെ, അതിനോട് വലിയ സാമ്യവും നേരീയ തോതില്‍ വ്യതിരിക്തവുമായ മറ്റൊരു പക്ഷിയുടെ മുട്ടയില്‍ നിന്നും. ഇങ്ങനെ ജീവി പരിണാമചരിത്രത്തിലൂടെ ക്രമാനുഗതമായി പിന്നാക്കം പോകുമ്പോള്‍ കോഴിയോട് സമാനത കുറഞ്ഞതും എന്നാല്‍ താരതമ്യേന വ്യതിരിക്തത കൂടിയതുമായി പക്ഷികളെ പരിചയപ്പെടാനാവും. അവയൊക്കെ അവരവരുടെ മുട്ടകള്‍ ഉത്പ്പാദിച്ച് പ്രത്യുത്പ്പാദനം നടത്തിയിട്ടുണ്ടാവാം. ആ ഘട്ടത്തില്‍ ‘കോഴിമുട്ട’ എന്നൊരു വസ്തു തന്നെ ഭൂമുഖത്തുണ്ടായിരുന്നിരിക്കില്ല.

വീണ്ടും പിറകോട്ട് പോകുമ്പോള്‍ ഉഭയജീവിയുടെ മുട്ടയും മത്സ്യമുട്ടയും ഇന്നത്തെ കോഴിയുടെ സിക്താണ്ഡത്തിന്റെ അസംസ്‌കൃതവിഭവങ്ങള്‍ പേറിയിരുന്നുവെന്ന് മനസ്സിലാകും. തുടര്‍ന്ന് ഈ പരിണാമ പരമ്പര മുട്ടയിടാത്ത ജീവികളിലേക്കും ഉഭയലിംഗ പ്രത്യുത്പ്പാദത്തിലേക്കും പശ്ചാത്ഗമിക്കും. അവസാനം ഈ യാത്ര ബാക്ടീരിയയിലെത്തുമ്പോള്‍ മുട്ട തന്നെ ആവശ്യമില്ലാത്ത അലൈംഗിക പ്രത്യുത്പ്പാദന(asexual reproduction) ഘട്ടത്തിലെത്തും. ആണും പെണ്ണും ആവശ്യമില്ലാത്ത രീതിയില്‍ ഒരു ബാക്ടീരിയ തന്നെ സ്വയം വിഭജിച്ച് പുതിയ പതിപ്പുകളെടുക്കുന്ന പ്രത്യുത്പ്പാദന വ്യവസ്ഥയാണത്. തീര്‍ച്ചയായും ഇന്നത്തെ കോഴിയുടെ ജനിതകയാത്ര ആരംഭിക്കുന്നത് അവിടെ നിന്നാണ്. അതുകൊണ്ടുതന്നെ കോഴി ആദ്യം, കോഴിമുട്ട ശേഷം.

 

 • sypsalim

  മുട്ടയാണ് എന്നു ഒരു യുക്തിവാദി പറയുന്നതു കേട്ടല്ലൊ ?

  എതാ ശരി എന്നാൽ ചന്ദ്രെട്ടൻ പറയുന്നതു തന്നെ ലളിതവും സത്യസദ്ധമായ ഉത്തരവും ആദ്യമുണ്ടായത് കോഴി തന്നെ.
  ..പക്ഷെ വലിയ ഒരു തിരുത്തു വിശദികരണത്തിൽ ഉണ്ടല്ലോ ?
  രണ്ടു ആൺകൊഴിയൊ , രണ്ടു പിടക്കൊഴിയൊ ആകാൻ സാദ്ധ്യമല്ല രണ്ടു ഇണക്കൊഴികൾ തന്നെയാകണം എന്നും ആരാണ് ആ കോഴിയെ സൃഷ്ട്ടിച്ചതു എന്നതിൽ ആണ് പ്രശ്നം കിടക്കുന്നതു ?!

  വിശുദ്ധ കുരാനിൽ അല്ലാഹു പറയുന്നതു നൊക്കുക,

  “ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും,
  അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര
  പരിശുദ്ധന്‍! (36:36)

  ചന്ദ്രെട്ടൻ ഈ വചനത്തിലെയും, ആധ്യായത്തിലെയും അക്കവും ഇണകൾ തന്നെ 36:36 ?! നിങ്ങളുടെ ഈ സാങ്കൽപ്പിക ലൊകമുണ്ടായപൊലെ ആണൊ ഇതും ?! എല്ലാം ആകസ്മികം തന്നേ അല്ലെ ?

  • വായനക്കാരൻ

   36 ന്റെ ഇണ 36 മതിയോ .. :-)

 • aneeshpune

  മത വിശ്വാസ പ്രകാരവും കോഴിതന്നെ ആദ്യം.

  മത വിശ്വാസിക്ക് ചിന്തിക്കേണ്ടല്ലോ? അതിനാല്‍ ഒരു പക്ഷേ അവര്‍ ഈ കോഴിച്ചോദ്യവും കൊണ്ട് നടക്കുന്നുണ്ടാവാം.

  ഒരു മതത്തിലും ഒരു ദൈവവും മുട്ടയേ സ്രുഷ്ടിച്ചിട്ടില്ല. സ്രുഷ്ടിച്ചത് ജീവികളേ മാത്രം ആണ്. അതിനാല്‍ മതപരമായി നോക്കിയാലും കോഴിതന്നെ ആദ്യം.

 • അപ്പോൾ പിന്നെ മുട്ട അല്ലേ ആദ്യം ഉണ്ടായത്.
  ആ മുട്ടയിൽ നിന്നല്ലെ ആദ്യത്തെ ലക്ഷണമൊത്ത കോഴി ഉണ്ടായത്. ആ മുട്ട ഇട്ട കോഴി പക്ഷെ 99.99 %മാത്രമേ കോഴി ആവുകയുള്ളൂ …

Copyright © 2017. Powered by WordPress & Romangie Theme.