Category Archives: Blog

ഭൂമിയുടെ നക്ഷത്രം

(1) ഭൂമിക്കു നക്ഷത്രമുണ്ടോ? ഉണ്ട്. അതു സൂര്യനാണ്. എന്നാല്‍ ജ്യോതിഷത്തില്‍ നക്ഷത്രമായി പരിഗണിക്കുന്നതു പലപ്പോഴും കൂറ്റന്‍ നക്ഷത്രസമൂഹങ്ങളോ താരാപഥങ്ങളോ ആണെന്നു നമുക്കറിയാം. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ അതിന്റെ ജാതകമെഴുതി ജന്മനക്ഷത്രവും കണ്ടുപിടിച്ചു സമസ്തകാര്യങ്ങളും എഴുതിവെക്കുന്നതുപോലെ പോലെ ഭവനനിര്‍മ്മാണം നടക്കുന്ന ഭൂമിക്കും ജന്മനക്ഷത്രമുള്ളതായി വാസ്തുക്കാര്‍ പറയുന്നു. ഭൂമിയെന്നു പറഞ്ഞാല്‍ വീടു നില്‍ക്കുന്ന, ചുറ്റും കെട്ടി മറച്ച(ഏതെങ്കിലും രീതിയില്‍) പ്ലോട്ട് എന്നെടുക്കണം. ഇന്ത്യയ്ക്കു ഉക്രെയിനുമൊക്കെ ജന്മനക്ഷത്രം നിശ്ചയിച്ചു കൊടുക്കുന്ന ടീമുകള്‍ വീടു നില്‍ക്കുന്ന പുരയിടത്തോട് ദയ കാട്ടുമെന്നു കരുതാനാവില്ലല്ലോ. പഴയ വാസ്തു സിംഹങ്ങളെ അപേക്ഷിച്ചു പുതുമക്കാര്‍ ഭൂനക്ഷത്രത്തിന് വലിയ പ്രാധാന്യം കൊടുക്കാറില്ലെന്ന വാദവമുണ്ട്. Continue Reading

വാര്‍ക്കവാസ്തു

(1) പ്രാചീനകാലത്തു വാസ്തുക്കാരന്‍ പറഞ്ഞുവെച്ച കാര്യങ്ങളില്‍ സ്വീകരിക്കാവുന്ന പല കാര്യങ്ങളുമില്ലേ? കാറ്റും വെളിച്ചവുമൊക്കെ ഉള്ള വീടുണ്ടാക്കണമെന്നു പറയുന്നതില്‍ എവിടെയാണ് അശാസ്ത്രീയത? വാസ്തുശാസ്ത്ര പ്രകാരം നിര്‍മ്മിച്ച പല കെട്ടിടങ്ങളും കാലങ്ങളായി നിലനില്‍ക്കുന്നത് വാസ്തുവിന്റെ മഹത്വം വിളിച്ചോതുന്നില്ലേ?…… വാസ്തുക്കാര്‍ തള്ളിവിടുന്ന സ്ഥിരം ന്യായങ്ങളാണിവ.അതായതു, വാസ്തുവിദ്യയും വാസ്തുശാസ്ത്രവും ഒന്നാകുന്നു. എന്നാല്‍, ഇതൊരു നുണപ്രചരണമാണ്.

(2) ആഫ്രിക്കയിലെ കുഞ്ഞു മനുഷ്യരായ പിഗ്മികള്‍( (African pygmies) മുതലകള്‍ തിങ്ങിപ്പാര്‍ക്കുന്ന നദിക്കു മീതെ ആധുനിക നിര്‍മ്മാണ സാമഗ്രികളൊന്നും ഉപയോഗിക്കാതെ കാട്ടുവള്ളികളും തടിയും ഉപയോഗിച്ചു വമ്പന്‍ പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ വീഡിയോ യൂ-ട്യൂബിലുണ്ട്.  കണ്ടാല്‍, ആധുനിക എഞ്ചിനീയര്‍മാര്‍ പോലും അറിയാതെ നമിച്ചുപോകും. ഹോമോ സാപ്പിയന്‍സ് തന്നെയാണോ എന്നുപോലും പലരും സംശയം പ്രകടിപ്പിക്കുന്ന പിഗ്മികളുടെ ഗോത്രസ്മൃതിപഥങ്ങളില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട ജ്ഞാനമാണത്. പക്ഷെ പാലംപണിയുന്നതിനു മുമ്പു അവര്‍ ഒരു നവജാതശിശുവിനെ ബലി കൊടുക്കണമെന്നു കൂടി അവര്‍ നിഷ്‌ക്കര്‍ഷിക്കുന്നുവെന്നിരിക്കട്ടെ, തീര്‍ച്ചായായും അതു നിര്‍മ്മാണവിദ്യയുടെ ഭാഗമല്ല. പക്ഷെ മനുഷ്യന്റെ കൊതിയുംപേടിയും നിര്‍മ്മാണവിദ്യയുമായി കൂട്ടികുഴച്ചാല്‍ രണ്ടും അഭേദ്യമാണെന്ന ധാരണ പില്‍ക്കാലത്തു സൃഷ്ടിക്കപ്പെടും. Continue Reading

തെക്കോട്ടെടുപ്പിന്റെ ശാസ്ത്രം.

(1) ഭൂമിയില്‍ ആപേക്ഷികമായി ദിക്കു പറയാന്‍ കഴിഞ്ഞാലും ദിക്കു എന്നൊരു സങ്കല്‍പ്പം ഇരുതലമൂര്‍ച്ചയുള്ള വാളാണ്. തികച്ചും വ്യക്തിഗതമാണത്. അതിനു സാര്‍വത്രികമായ അംഗീകാരമില്ല. നീളം, വീതി, ഉയരം തുടങ്ങിയ മാനദണ്ഡങ്ങള്‍ എടുത്താല്‍ ഒരു വലിയ ഭൂവിഭാഗത്തിലുള്ളവര്‍ക്കെല്ലാം അതു ഒരുപോലെ ബാധകമായിരിക്കും. ദിക്കുകള്‍ക്കു അത്രപോലും സാധുതയില്ല. ഒരു റോഡിന്റെ ഇരുവശത്തും വസിക്കുന്ന രണ്ടുപേരെ സംബന്ധിച്ചിടത്തോളം ഒരാള്‍ക്കു റോഡ് വീടിന് പടിഞ്ഞാറ്റും മറ്റേയാള്‍ക്കു കിഴക്കുമാണല്ലോ. നിങ്ങള്‍ എനിക്കു കിഴിക്കാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കു പടിഞ്ഞാറാണ്.

(2) പണ്ടുകാലത്തു, വീടെന്നതു സവര്‍ണ്ണന്റെയും സമ്പന്നന്റെയും മാത്രം ആര്‍ഭാടമാണ്. ഏക്കറു കണക്കിനു ഭൂമിയുള്ളവരാണ് വീട് നിര്‍മ്മിച്ചിരുന്നത്. ഇന്നു ഏതാനും സെന്റു ഭൂമി മാത്രമേ മിക്കവര്‍ക്കുമുള്ളൂ. പ്ലോട്ട് സങ്കല്‍പ്പം വ്യാപമാകുന്നതു അങ്ങനെയാണ്. ഒരേക്കര്‍ പുരയിടം പത്തുപേര്‍ക്കായി വിഭജിക്കുമ്പോള്‍ എല്ലാ ഖണ്ഡങ്ങള്‍ക്കും കൂടി പത്തു വാസ്തുപുരുഷന്‍മാരായി. അതനുസരിച്ചു ദിക്കുകള്‍, ഉപദിക്കുകള്‍ എന്നിവയുടെ എണ്ണവും വര്‍ദ്ധിക്കും. ഒരാളുടെ കന്നിമൂലയ്ക്കടുത്തു വേറൊരാളുടെ കിണറു വരും. ഒരു വാസ്തുപുരഷന്റെ തലയില്‍ തൊട്ടപ്പുറത്തെ പുരുഷന്റെ കാലു വരും. പക്ഷെ ‘വാസ്തുമണ്ഡലം’സൃഷ്ടിച്ചെങ്കിലേ ഇങ്ങനെ ദിക്കു തിരിച്ചു കളിക്കാനാവൂ. Continue Reading

ചിന്തിക്കുന്നവരുടെ ചിതയൊരുക്കുന്നവര്‍

ചിന്തിക്കുന്നവരുടെ ചിതയൊരുക്കുന്നവര്‍

(1) മതത്തിന്റെ ഭക്ഷണം പലപ്പോഴും മനുഷ്യന്റെ ചോരയാണ്. കൊതിപ്പിച്ചും പേടിപ്പിച്ചും മനുഷ്യകുലത്തെ കീഴടക്കാമെന്ന ഗോത്രതന്ത്രം ബംഗ്ലാദേശിനെ നിരന്തരം ചുവപ്പിക്കുകയാണ്. തെരുവില്‍ മനുഷ്യരക്തം ചീറ്റിച്ചാടുമ്പോള്‍ മതം അപസ്മാര സമാനമായി കയ്യടിക്കുന്നു. വെട്ടുകാരും വെട്ടാരാധകരും മൂടുതാങ്ങികളും സന്തോഷമടക്കാനാവാതെ പരസ്യമായും രഹസ്യമായും ഉന്മാദംകൊള്ളുന്നു. 2013 നു ശേഷം അഞ്ചു മതേതര-നാസ്തിക ബ്ലോഗര്‍മാര്‍ ഇസ്ലാമിക മതഭീകരതയുടെ കൊലക്കത്തിക്കിരകളായ രാജ്യമാണ് ബംഗ്ലാദേശ്. 2015 ഫെബ്രുവരിക്കുശേഷം ഇതിനകം മൂന്നു പേര്‍ നിഷ്ഠൂരമായി വധിക്കപ്പെട്ടു. ഇപ്പോഴിതാ നാലാമതൊരാളുടെ വധഭീഷണി സജീവ ചര്‍ച്ചയാകുന്നു. ഇരുപത്തിയഞ്ചുകാരനായ അനന്യ ആസാദ് (Ananya Azad/ചിത്രത്തില്‍) അത്തരത്തില്‍ മരണം മുന്നില്‍ കാണുന്ന ഒരാളാണ്. Continue Reading

ദിക്കും ലഗാനുമില്ലാതെ

(1) വാസ്തുവും ജ്യോതിഷവുമടക്കമുള്ള തട്ടിപ്പുകളെല്ലാം വിശ്വാസിയുടെ മനോവൃത്തിയാണ്. അന്ധവിശ്വാസം ഏതായാലും കൊതിക്കുന്നതും പേടിക്കുന്നതും ശരിയാക്കിയെടുക്കുന്നതും ‘അനുഭവിക്കുന്നതു’മൊക്കെ വിശ്വാസിയാണ്. തട്ടിപ്പിന്റെ അടിത്തറയെന്ത്, സിദ്ധാന്തമെന്ത് എന്നതൊന്നും വിശ്വാസിക്കൊരു പ്രശ്‌നമല്ല. ഏതു കഥ പറഞ്ഞാലും ഏതു സങ്കേതം അവതരിപ്പിച്ചാലും ഏതു സിദ്ധാന്തം തള്ളിവിട്ടാലും വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാം ഒരുപോലെയാണ്. മിക്കപ്പോഴും അവനത് അറിയാറില്ല, അറിയാനൊട്ടു താല്‍പ്പര്യവുമില്ല. ജ്ഞാനവും തിരിച്ചറിവും അന്ധവിശ്വാസത്തിന്റെ പരമ്പരാഗത ശത്രുവാണ്. തങ്ങളുടെ അന്ധവിശ്വാസം ശാസ്ത്രീയമാണെന്ന മറ്റൊരു അന്ധവിശ്വാസം കൂടി വെച്ചുപുലര്‍ത്തി അഭിമാനിക്കുന്ന വിദ്യാസമ്പന്നരായ അല്‍പ്പബുദ്ധികള്‍ നിരവധിയാണ്. ശ്രദ്ധിക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്കു മനസ്സിലാക്കാന്‍ പലതുണ്ട്.

Continue Reading

മിന്നല്‍ കൊടിമരം

മിന്നല്‍ കൊടിമരം

”ക്ഷേത്രത്തിലെ കൊടി മരത്തെക്കാള്‍ ഉയരത്തില്‍ വീടു കെട്ടരുതെന്നു പറയുന്നതു വീടിനു മിന്നല്‍ അടിക്കാതിരിക്കാനാണ്. അതുപോലെ, പടിഞ്ഞാറു ഭാഗത്ത് ദ്വാരം ഉണ്ടാക്കിയില്ലെങ്കില്‍ ഭഗവതിയുടെ നോക്കിനു തടസം ഉണ്ടാകും എന്നു പറയുന്നതു പടിഞ്ഞാറന്‍ കാറ്റ് വീടിന്നുള്ളില്‍ കടക്കാന്‍ തന്നെയാണ് ”- ഫേസ് ബുക്കില്‍ കണ്ട കമന്റ്.

(1) 1752 ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ എന്ന അമേരിക്കക്കാരനാണ് ഇടി മിന്നല്‍ രക്ഷാകവചം കണ്ടുപിടിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് അതിനു പ്രചാരം സിദ്ധിക്കുന്നത്. ഇന്ത്യയിലെത്തിയപ്പോള്‍ പിന്നെയും വൈകി. അതുവരെ എങ്ങനെയാണ് ക്ഷേത്രത്തിലെ കൊടിമരങ്ങള്‍ സമീപത്തുള്ള വീടുകളെ സംരക്ഷിച്ചിരുന്നത്? ദൈവത്തിനും രാജാവിനും മുകളില്‍ മനുഷ്യന്‍ വസിക്കരുതെന്ന സരളവും പ്രാകൃതവുമായ മതയുക്തി മാത്രമാണു ഈ അന്ധവിശ്വാസത്തിന്റെ പിന്നിലുള്ളത്. മറിച്ചുള്ള ഇടിമിന്നല്‍ വിശദീകരണങ്ങളൊക്കെ വെറും പുകയാണ്. കൊടിമരത്തിന്റെ ഉയരം വീടുകളെ രക്ഷിക്കുമെങ്കില്‍ സമീപസ്ഥങ്ങളായ വന്‍വൃക്ഷങ്ങളും കുന്നുകളും പര്‍വതങ്ങളും സമാന ദൗത്യം കുറെക്കൂടി സ്തുത്യര്‍ഹമായി നിര്‍വഹിക്കേണ്ടതല്ലേ? Continue Reading

‘പോരു പാര്‍ത്തനോടു വേണ്ട’

‘പോരു പാര്‍ത്തനോടു വേണ്ട’

(1) യേശു ‘കന്യകാ പുത്രനാണെന്ന വാദം തീര്‍ത്തും അസംഭവ്യമാണോ? പാര്‍ത്തനോജനസിസ് (Parthenogenesis)എന്നൊരു അലൈംഗിക പ്രത്യുത്പ്പാദ മാര്‍ഗ്ഗമുണ്ട്. മറിയത്തില്‍ സംഭവിച്ചത് അതായിക്കൂടെ? ദൈവത്തിന് എന്താ ആയിക്കൂടാത്തത്? ഇങ്ങനെയൊരു ചളിപ്പന്‍വാദം നിങ്ങളില്‍ പലരും കേട്ടിട്ടുണ്ടാവണം. ജീവശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങി ശ്വാസംകിട്ടാതെ കഷ്ടപ്പെടുന്ന മതജന്മങ്ങളാണ് ഇത്തരം തള്ളിവിടലുകള്‍ നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ കാര്യമുണ്ടെന്ന് തോന്നിയേക്കാവുന്ന ഈ മതവാദവും സത്യത്തില്‍ ഉണ്ടായില്ലാ വെടിയാണ്. Continue Reading

നീ എന്നെ കലാകാരനാക്കി

(1) മനുഷ്യന് അനന്യമായ(unique) നിരവധി ശേഷികളുണ്ടെന്ന് നാം പറയാറുണ്ട്. പക്ഷെ മനുഷ്യന് മാത്രമല്ല അവയുള്ളത്. എക്കോലൊക്കേഷനിലൂടെ കാണുന്ന വാവലുകളും ചില തിമിംഗലങ്ങളും വളരെ ഉന്നതവും ആധുനികവുമായ സാങ്കേതികവിദ്യയാണ് സ്വായത്തമാക്കിയിരിക്കുന്നത്. ഗന്ധം തിരിച്ചറിയാനുള്ള നായയുടെ ശേഷിയും ചില ജീവികളുടെ രാത്രിക്കാഴ്ചയും ആനയുടെ കരുത്തും പുള്ളിപ്പുലിയുടെ വേഗതയും പരുന്തിന്റെ ദൂരക്കാഴ്ചയുമൊക്കെ അനന്യമായി കാണേണ്ടതല്ലേ? നാം ആഘോഷപൂര്‍വം കെട്ടിഘോഷിക്കുന്ന സ്‌നേഹം, കരുണ, ദയ, സഹവര്‍തിത്വം, സംഘബോധം, കുടുംബബന്ധം…. തുടങ്ങിയവയുടെയൊക്കെ പ്രാഥമികരൂപങ്ങള്‍(elementary forms) ജീവിലോകത്തിന്റെ വ്യത്യസ്തതലങ്ങളില്‍ ഏറിയുംകുറഞ്ഞും കണ്ടെത്താനാവുമെന്നതിലും തര്‍ക്കമില്ല. സമൂഹമായി ജീവിക്കുന്ന ജീവികളിലാണ് സാമൂഹികമൂല്യങ്ങള്‍ ഉരുവംകൊള്ളുന്നത്. കൂടുതല്‍ വികസിതമായ മസ്തിഷ്‌ക്കമുള്ള മനുഷ്യന്‍ കുറെക്കൂടി ഉയര്‍ന്ന നിലയിലുള്ള സംസ്‌ക്കാരവും നാഗരികതയും കെട്ടിപ്പടുത്തുവെന്ന് ജൈവപരിണാമം സ്ഥിരീകരിക്കുന്നു. Continue Reading

പാട്രിക്കിന്റെ ഇരട്ട

(1) ”മുമ്പു കണ്ടതുപോലെ, മസ്തിഷ്‌ക്കത്തിന്റെ വലത്തെ അര്‍ദ്ധഗോളത്തിന്റെ ജോലികളിലൊന്ന് നിസ്സംഗനായി മാറിനിന്ന് നിങ്ങളുടെയും നിങ്ങളുടെ അവസ്ഥയുടെയും ഒരു ‘വിശാലചിത്രം’ ഉണ്ടാക്കുക എന്നതാണ്. പുറത്തുള്ള ഒരാളുടെ വീക്ഷണകോണില്‍ നിങ്ങളെ ‘കാണാനുള്ള’കഴിവും ഈ ദൗത്യത്തിന്റെ ഭാഗമാണ്. ഉദാഹരണമായി, ഒരു പ്രസംഗത്തിന് തയ്യാറെടുക്കുമ്പോള്‍ പ്രസംഗപീഠത്തില്‍ നിങ്ങള്‍ ഉലാത്തുന്നത് സദസ്സിലിരുന്നു കാണുന്നതായി നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവും. Continue Reading

മടക്കടിക്കറ്റില്ലാത്ത യാത്ര

നാസ്തികര്‍ കലാവിരുദ്ധരാണോ? കലയും സാഹിത്യവും മതേതരമാണ്. Literature and art are secular. അവയൊക്കെ ആര്‍ക്കും സ്വന്തം ആവശ്യത്തിനും ആശയപ്രകാശനത്തിനുമായി ഉപയോഗിക്കാം. മതവും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ വിജയകരമായി അത് ്‌നിര്‍വഹിച്ചിട്ടുണ്ട്. ”കണ്ണു തുറക്കാത്ത ദൈവങ്ങളെ…” എന്ന വരിക്ക് പകരം ”കണ്ണാ നീയെന്റെ വഴി കാട്ടിയല്ലേ…”എന്ന നീട്ടി പാടിയാലും സംഗതി ശരിയാണ്, താളം തെറ്റുന്നുമില്ല. നാസ്തികര്‍ പൊതുവെ കലാസ്വാദകരും സാഹിത്യകുതുകികളുമാണ്. നാസ്തികര്‍ കലാ-സാഹിത്യ മേഖലകളിലേക്ക് തിരിഞ്ഞാല്‍, അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തനം കൂടുതല്‍ കലാപരമാക്കിയാല്‍ മെച്ചപ്പെട്ട സ്വീകര്യതയുണ്ടായേക്കാം എന്നാണല്ലോ വാദം. അങ്ങനെചെയ്താല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേക്കാം എന്നത് ശരിതന്നെ. പക്ഷെ അതനുസരിച്ച് വമ്പന്‍ മാറ്റം പ്രതീക്ഷിക്കരുത്. ‘പ്രഭുവിന്റെ മക്കള്‍’ എന്ന നാസ്തികചിത്രം പ്രദര്‍ശിപ്പിക്കാനോ അതിന്റെ കാസറ്റ് വിപണനം ചെയ്യാനോ ചാനലില്‍ കാണിക്കാനോ സാധിച്ചില്ല. അത് മുന്നോട്ടുവെച്ചത് കലയില്‍ പൊതിഞ്ഞ നാസ്തികതയായിരുന്നു. ‘PK’ എന്ന പണംവാരി ഹിന്ദി ചിത്രം പരോക്ഷമായും കലാപരമായും സമാനമായ കാര്യങ്ങള്‍ പറഞ്ഞു. വിശ്വാസികള്‍ തിയേറ്ററില്‍ പോയി പൊട്ടിച്ചിരിച്ചു-കയ്യടിച്ചു. പക്ഷെ ജീവിതത്തില്‍ ചിത്രം പരിഹസിച്ച വിശ്വാസങ്ങള്‍ വിട്ടെറിഞ്ഞില്ല. ചിത്രത്തിലെ നായിക അനുഷ്‌ക്ക ശര്‍മ്മ കാമുകനായ വിരാട് കോലിയുടെ ലോകക്കപ്പ് നേട്ടത്തിനായി സ്‌പെഷ്യല്‍ പൂജ നടത്തിയതും മതവിശ്വാസികളെ ഏതെങ്കിലും തരത്തില്‍ വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കണമെന്ന് അമീര്‍ഖാന്‍ മാപ്പപേക്ഷ നടത്തിയതുമൊക്കെയാണ് പിന്നീട് വാര്‍ത്തയായത്. Continue Reading

Copyright © 2016. Powered by WordPress & Romangie Theme.