Category Archives: Books

തലയുടെ തല തേടി

new-book-vs-ramachandran-tell-tale-brain

ഡോ.വിളയന്നൂര്‍ എസ്.രാമചന്ദ്രന്റെ The Tell Tale Brain ന്റെ മലയാള വിവര്‍ത്തനം ‘മസ്തിഷ്‌ക്കം കഥ പറയുന്നു‘എന്ന പേരില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചു. എന്റെ രണ്ടാമത്തെ വിവര്‍ത്തനകൃതിയാണ്. ആദ്യത്തേത് റിച്ചാഡ് ഡോക്കിന്‍സിന്റെ The Greatest Show on Earth (ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം/2012) ആയിരുന്നു. വിവര്‍ത്തകന്‍, പഠിതാവ് എന്നീ നിലകളില്‍ സന്തോഷകരമായ അനുഭവമായിരുന്നു ഇതും. നോബല്‍ സമ്മാനം ലഭിക്കുമെന്ന കരുതപ്പെടുന്ന വിളയന്നൂരിന്റെ പുസ്തകങ്ങള്‍ മലയാളി ശ്രദ്ധാപൂര്‍വം വായിക്കുമെന്ന് പ്രത്യാശിക്കുന്നു. Continue Reading

സി.രവിചന്ദ്രന്റെ സംവാദങ്ങൾ

debates-of-ravichandranc

2013-15 കാലഘട്ടത്തിലെ ആറ് സംവാദങ്ങളുടെ പൂര്‍ണ്ണരൂപം കോട്ടയത്തെ ഡോണ്‍ ബുക്‌സ് പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നു. ഉദ്യമം സാര്‍ത്ഥകമാക്കാന്‍ സഹായിച്ച ബന്‍ശ്രീ.എ.എസ്, റെന്‍സണ്‍ എഡിറ്റിംഗ് നിര്‍വഹിച്ച ഹരികുമാര്‍ റ്റി.ജി, പച്ചക്കുതിര എഡിറ്റര്‍ കെ.വി.ജയദേവ്‌ പ്രസാധകനായ അനില്‍ വേഗ (ഡോണ്‍ ബുക്‌സ്) എന്നിവര്‍ക്ക് നന്ദി.

debates-of-ravichandranc

വിതരണം-നാഷണല്‍ ബുക്ക് സ്‌റ്റോൾ 
Buy this book from Indulekha

Book Release

book release ravichandran c

എന്റെ രണ്ടു പുസ്തകങ്ങള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കപ്പെടുന്നു:

(1) ”ബീഫും ബിലീഫും: കൊല്ലുന്ന പശുവും തിന്നുന്ന രാഷ്ട്രീയവും”
(ഡി.സി ബുക്‌സ്, കോട്ടയം): 2015 നവമ്പര്‍ ഏഴിനു വൈകിട്ട് 5 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹോളില്‍ വെച്ച്. പ്രകാശനം-എം.ബി. രാജേഷ് എം.പി. സ്വീകരണം- ദീപ നിഷാന്ത്

(2) ”വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകള്‍”
(ഡി.സി ബുക്‌സ്, കോട്ടയം): 2015 നവമ്പര്‍ എട്ടിനു വൈകിട്ട് അഞ്ചു മണിക്ക് തൃശൂര്‍ പാറമേക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച്.

എല്ലാം മിത്രങ്ങളെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

‘ബുദ്ധനെ എറിഞ്ഞ കല്ല് ‘- Second edition

രണ്ടാം പതിപ്പിന്റെ പ്രകാശനത്തിലേക്ക് (@ 12.4.15 @ കരുനാഗപ്പള്ളി) എല്ലാ സുഹൃത്തുക്കള്‍ക്കും സ്വാഗതം.
Continue Reading

‘ബുദ്ധനെ എറിഞ്ഞ കല്ല് ‘

'ബുദ്ധനെ എറിഞ്ഞ കല്ല്  Ravichandran C

 

From the Blurb of the book:
”കൃഷ്ണന്റെ സ്ഥാനത്ത് ബുദ്ധനായിരുന്നു അര്‍ജ്ജുനന്റെ സാരഥിയെങ്കില്‍?! ഒരു പക്ഷെ കുരുക്ഷേത്രയുദ്ധം തന്നെ റദ്ദാക്കപ്പെടുമായിരുന്നു. ഗീതയെക്കുറിച്ച് ബുദ്ധനും ബുദ്ധനെക്കുറിച്ച് ഗീതയും നിശബ്ദമെങ്കിലും ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമാണെന്ന് രവിചന്ദ്രന്‍ സമര്‍ത്ഥിക്കുന്നു. ഗീതയിലെ ഹിംസാത്മകതയും ബുദ്ധന്റെ അഹിംസയും പരസ്പരം തള്ളിക്കളയും. താത്വികതലത്തില്‍’ബുദ്ധനെ എറിഞ്ഞ കല്ല്’ആയി ഭഗവദ്ഗീത വേഷംമാറുന്നത് അങ്ങനെയാണ്. എല്ലാ മതസ്ഥരും അവരവരുടെ മതസാഹിത്യം വായിച്ച് ഹരംകൊണ്ടാല്‍ പരിശോധിക്കപ്പെടേണ്ടത് ഗ്രന്ഥമല്ല മറിച്ച് അവനവന്റെ മസ്തിഷ്‌ക്ക നിലപാടുകളാണ്. എന്തെന്നാല്‍ എല്ലാ ലഹരികളും അതാത് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുകയും ആവര്‍ത്തിച്ചുള്ള ഉപഭോഗം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്-ഗീതാഭക്തിയുടെ കാര്യവും ഭിന്നമല്ല. Continue Reading

Copyright © 2016. Powered by WordPress & Romangie Theme.