സഹോദരന്‍-സഹോദരി ലൈംഗികത തെറ്റാണോ?

5

Is incest wrong?

സഹോദരന്‍-സഹോദരി, അമ്മ-മക്കള്‍ ലൈംഗികത തെറ്റാണോ?- സാമൂഹികപരിണാമത്തിലൂടെ(social evolution) മുന്നോട്ടുപോയ മനുഷ്യന്റെ മതേതര സാമൂഹ്യബോധമാണ് ഇത്തരം ലൈംഗികശീലങ്ങള്‍ ക്രമേണ റദ്ദ് ചെയ്തത്. ഇന്ന് നാം കാണുന്ന തരത്തില്‍ സാധുവായ ലൈംഗികശീലങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് ഇത്തരം സാമൂഹികപരിണാമത്തിന്റെ ഫലമായാണ്. സെമറ്റിക്ക് മതവിശ്വാസം അനുസരിച്ച് ഇത്തരം ബന്ധങ്ങള്‍ സാധുവാണ്. മനുഷ്യരാശിയുടെ ഉത്പത്തി ഇങ്ങനെയാണെന്ന പൊട്ടക്കഥയാണ് ബൈബിളും കുര്‍-ആനും ഉള്‍പ്പെടെയുള്ള സെമറ്റിക്ക് മതസാഹിത്യങ്ങള്‍ മുന്നോട്ടുവെക്കുന്നത്. മതകഥകളും ചരിത്രവും ഉത്‌ഘോഷിക്കുന്നത് മറ്റൊന്നാണെങ്കിലും രക്തബന്ധുക്കളുമായുള്ള ലൈംഗികബന്ധം കുടുംബവ്യവസ്ഥയ്ക്കും സാമൂഹികഭദ്രതയ്ക്കും ഹാനികരമാണെന്നാണ് കണ്ടെത്തിയ മനുഷ്യന്‍ ക്രമേണ അതിനോട് വിട പറയുകയാണുണ്ടായത്. ജനിതകപരമായ കാരണങ്ങള്‍ കൊണ്ടും രക്തബന്ധുക്കള്‍ക്കിടയിലുള്ള ലൈംഗികബന്ധങ്ങള്‍ അഭികാമ്യമമല്ല. മതേതരമായ കാഴ്ചപ്പാട് ഉള്‍ക്കൊണ്ട് താന്‍ താലോലിക്കുന്ന പുസ്തകത്തിന് വിരുദ്ധമായ ലൈംഗിക അച്ചടക്കം സ്വീകരിക്കാന്‍ മതവാദികള്‍ക്കും ബാധ്യതയുണ്ടായെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഉറ്റ ബന്ധുക്കള്‍ക്കിടയിലുള്ള ലൈംഗികബന്ധത്തിന് മതസാഹിത്യപരമായി കൃത്യമായ സാധുതയുണ്ട്. എന്നാല്‍ മതേതരമായ കാഴ്ചപ്പാടില്‍ അത് അഭികാമ്യമമല്ല.

  • Hari Kumar Kumar

    Then what you say about the intercourse between certain animals INCEST?

Copyright © 2017. Powered by WordPress & Romangie Theme.