Category Archives: Social

വേനല്‍ക്കാല വിനോദങ്ങള്‍

(1) ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിന് അടുത്തുള്ള ഡാലിഗഞ്ച് റെയില്‍വെ പാലത്തിനടുത്ത് താമസിക്കുന്ന കൗമാരക്കാരും യുവാക്കളും കണ്ടെത്തിയ സവിശേഷമായ ഒരു വേനല്‍ക്കാല വിനോദം വിദേശ മാധ്യമങ്ങളുടെ വരെ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. അക്ഷരാര്‍ത്ഥത്തില്‍ തീവണ്ടിക്ക് ”അട വെക്കലാണ്” പ്രസ്തുത വിനോദം. തീവണ്ടി വരുന്ന സമയം നോക്കി ഒറ്റവരിപാലത്തില്‍ കയറി നില്‍ക്കുക, തീവണ്ടി തൊട്ടടുത്ത് എത്തുമ്പേഴേക്കും താഴെ നദിയിലേക്ക് എടുത്തു ചാടുക, നീന്തി കരകയറുക-സിമ്പിള്‍. ഈ കളി വര്‍ഷങ്ങളായി തുടര്‍ന്നുവരികയാണത്രെ. (2014 ലെ ഒരു റിപ്പോര്‍ട്ട് ഇവിടെ വായിക്കാം)

Continue Reading

പോളിസം

(1) ഇക്കുറി നിലവിളിക്കുന്നത് ബല്‍ജിയമാണ്. മതം മനുഷ്യനെ കടിച്ചുകുടയുകയാണ്. 35 പേരുടെ ജീവനെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യ സ്‌ക്വാഡിന്റെ പിതൃത്വം അവകാശപ്പെട്ട് ഐസിസ് രംഗത്തുണ്ട്. ലോകത്തെവിടെയും ഹിംസ വിതറാന്‍ കഴിയുമെന്നതാണ് ഇസ്ലാമിക മൗലികവാദത്തെ സമകാലികലോകത്തിലെ കറുത്ത ചോദ്യങ്ങളിലൊന്നാക്കി മാറ്റുന്നത്. പൊട്ടിത്തെറിക്കുന്ന മതങ്ങള്‍ അണുബോംബിനെക്കാള്‍ ആസുരമായ ഭീഷണിയാണ്. മ്യത്യുതാണ്ഡവമാടുന്ന മതത്തിനു മുമ്പില്‍ തൊഴുകൈകളുമായി മുട്ടിലിഴയുന്ന മനുഷ്യനെ കാണുമ്പോഴും മാനിഷാദ പാടാന്‍ കഴിയാത്തവരുടെ നിശബ്ദത ജനിപ്പിക്കുന്ന ഒച്ച ബോംബുസ്‌ഫോടനങ്ങളെക്കാള്‍ ഭയാനകമാണ്. വ്രണപ്പെട്ടും കരളു കലങ്ങിയും കടിച്ചമര്‍ത്തിയും ശ്വാസംമുട്ടി ജീവിക്കുന്ന വിശ്വാസികള്‍ ഭൂമിക്ക് ശവപ്പറമ്പിന്റെ വിലയിടുകയാണ്. മതം കൊല്ലുമ്പോള്‍ മനംനിറയുന്ന മൗലികവാദികള്‍ പ്രീണനസ്വാമിമാരായും അമാനവികപ്രഭുക്കളായും നിരന്തരം അവതരിക്കുന്ന കെട്ട കാലത്താണ് നാം ജീവിക്കുന്നത്. Continue Reading

അന്ധവിശ്വാസികളുടെ ആവലാതികൾ

(1) ഇന്ത്യാചരിത്രത്തിലെ കൗതുകകരമായ സംഭവങ്ങളിലൊന്നാണിത്. സംഗതി എങ്ങനെ അവസാനിച്ചാലും കുറെ രസകരമായ ചോദ്യങ്ങള്‍ ബാക്കിയാവും. തനിക്ക് വാഗ്ദാനം നല്‍കിയ സേവനം ലഭിച്ചില്ലെന്ന് ആരോപിച്ച് ഒരു വാസ്തു അന്ധവിശ്വാസി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നു! കര്‍ണ്ണാടകത്തിലെ വിജയപുരം ജില്ലയിലാണ് കേസിനാസ്പദമായ സംഭവം. സരള വാസ്തു എന്ന സ്ഥാപനം തന്നെ കബളിപ്പിച്ചു എന്ന ആരോപണവുമായി മഹാദേവ് ദുഡിഹാല്‍(in pix) എന്നയാള്‍ ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചിരിക്കുകയാണ്. അധാര്‍മികമായ കച്ചവടരീതി, അപര്യാപ്തമായ സേവനം തുടങ്ങിയ വകുപ്പുകളനുസരിച്ച് ഉപഭോക്തൃ ഫോറം കേസ് ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. Continue Reading

ചങ്ങലയുടെ നീളം

(1) ”നേരോടെ, നിര്‍ഭയം, നിരന്തരം…”. എന്നൊക്കെ ബാനര്‍ കെട്ടി വാര്‍ത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുണ്ടിവിടെ. ഭയക്കേണ്ടതിനെ ഭയന്നും വളയേണ്ടിടത്ത് വളഞ്ഞും ചെയ്യേണ്ടതൊക്കെ കൃത്യമായും ചെയ്തും നടത്തുന്ന മാധ്യമപ്രവര്‍ത്തനത്തിനാണ് ഇത്ര കൂറ്റന്‍ പരസ്യം! കേരള സമൂഹത്തില്‍

മതാധിപത്യം പിടിമുറുക്കുകയാണ്. രാഷ്ട്രീയകക്ഷികളെയും ഭരണഘടനയേയും എന്തിനേറെ രാജ്യാര്‍തിര്‍ത്തികളെ വരെ ചോദ്യംചെയ്യുന്ന വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നവര്‍ മതം എന്നു കേള്‍ക്കുമ്പോള്‍ മുട്ടിലിഴയുന്നു, മൂത്രമൊഴിക്കുന്നു, സ്വന്തം ജീവനക്കാരെ കൈകാര്യംചെയ്ത് നല്ല പിള്ള കളിക്കുന്നു…. രാഷ്ട്രീയ പാര്‍ട്ടികളുടെയും ഗതി ഇതു തന്നെയാണ്. മതം ഒഴികെസൂര്യനു കീഴിലുള്ള യാതൊന്നിനെയും ഭയക്കുന്നില്ലെന്നതാണ് മിക്ക രാഷ്ട്രീയസിംഹങ്ങളുടെയും മിനിമം ധീരതാപ്രഖ്യാപനങ്ങള്‍.എല്ലായിടത്തും കുതിരകയറി ആടിത്തിമിര്‍ക്കുന്നവര്‍ വരെ അവിടെയെത്തുമ്പോള്‍ കിതയ്ക്കുന്നു.

(2) ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥികളെ നിറുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ജോലി ക്രമേണ അവസാനിച്ചേക്കും. ”സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ നിറുത്തിക്കൊള്ളാം, നിങ്ങള്‍ വേണമെങ്കില്‍ പിന്തുണയ്ക്കൂ” എന്ന് ജാതി-മത സംഘടനകള്‍ രാഷ്ട്രീയക്കാരനോട് പറയുന്ന കാലം വിദൂരത്തല്ല. മതവും രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസവും അകലവും അത്രമാത്രം ഇല്ലാതാകുകയാണ്. ജമാ-അത്ത ഇസ്ലാമിയും മാധ്യമവും ചെയ്യുന്ന പണി കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ ഞങ്ങള്‍ ചെയ്തുതരാമെന്നാണ് സി.പി.എമ്മും ദേശാഭിമാനിയും മുസ്ലീം സമുദായത്തോട് പറയുന്നത്. തിരുമേനിമാരും മനോരമയും വിശ്രമിക്കട്ടെ, ആ ദൗത്യം ഞങ്ങള്‍ നിര്‍വഹിച്ചുകൊള്ളാമെന്ന് കേരളകോണ്‍ഗ്രസ്സുകാരന്‍ ആണയിടുന്നു. സംഘപിരാവാറും ജന്മഭൂമിയും ചെയ്യുന്നതെല്ലാം കുറെക്കൂടി നന്നായി ചെയ്യാനാവുമെന്നാണ് ബി.ജെ.പി യും വെള്ളപ്പള്ളി പാര്‍ട്ടിയും വിളിച്ചുപറയുന്നത്. Continue Reading

ദര്‍പ്പണത്തിലെ മാലിന്യം

ദര്‍പ്പണത്തിലെ മാലിന്യം

(1) ഇന്നു രാവിലെ മുതല്‍ രാഹുല്‍ പശുപാലനെ( Kiss of Love activist) കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരണം ആരാഞ്ഞ് മെസേജുകളും ഫോണ്‍വിളികളുമുണ്ടായതു വിചിത്രമായി തോന്നി. Don’t know why people ask me to EXPLAIN! രാഹുല്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെങ്കില്‍ അതു നിയമപ്രകാരം കൈകാര്യം ചെയ്യേണ്ട വിഷയമാണ്. അതിനെ ചുംബനസമരം എന്ന പ്രതീകാത്മക സമരവുമായി ബന്ധിപ്പിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കഥയില്ല. അതൊരുതരം തരംതാണ ചൊരുക്കുതീര്‍ക്കലാണ്. ചുംബനസമരത്തില്‍ പങ്കെടുത്തവര്‍ ജീവിതത്തിന്റെ ഭിന്നമേഖലകളില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ ചുംബനസമരത്തെ സാധൂകരിക്കുമോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ കോട്ടങ്ങളും അത്തരത്തില്‍ തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട്.

(2) സ്വാതന്ത്ര്യസമരത്തിലും മാറുമറയ്ക്കല്‍ സമരത്തിലും ഭൂപരിഷ്‌ക്കരണ സമരത്തിലും പങ്കെടുത്ത പലരുടെയും പിന്നീടുള്ള വ്യക്തിഗതജീവിതം പരിശോധിച്ചാല്‍ അതില്‍ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ കണ്ടെത്താനാവും. പലരും പില്‍ക്കാലത്ത് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടാവാം, കേസുകളില്‍ പ്രതികളായിട്ടുണ്ടാവും, ആത്മഹത്യ ചെയ്തിട്ടുണ്ടാവാം….നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടാവാം, സമ്പന്നരായിട്ടുണ്ടാവാം, പ്രസിദ്ധി നേടിയിട്ടുണ്ടാവാം….നല്ലതും മോശവുമായ വാര്‍ത്തകള്‍ അവിടെ കാണാനാവും. പക്ഷെ അവയൊന്നു പ്രസ്തുത ഈ സമരങ്ങളുടെ അന്തസത്തയെ ബാധിക്കുന്നില്ല. ഒരു സമരത്തില്‍ പങ്കെടുത്ത ഒരാള്‍ക്കു പില്‍ക്കാലത്തു ഭ്രാന്തു പിടിച്ചാല്‍ സമരത്തെ ഭ്രാന്തരുടെ സമരം എന്നു വിളിക്കുമ്പോള്‍ നിങ്ങള്‍ ആകെ വിളിച്ചു പറയുന്നത് ആ സമരം നിങ്ങളെ എത്രമാത്രം അലോരസപ്പെടുത്തി എന്നു മാത്രമാണ്.

(3) ചുംബനസമരക്കാരുമായി അഭിമുഖം നടത്തിയത് എന്തിനായിരുന്നു എന്നതാണ് മറ്റൊരു ചോദ്യം. smile emoticon ആശയപരമായി യോജിക്കുന്നവരുമായും അല്ലാത്തവരുമായും അഭിമുഖം നടത്തിയിട്ടുണ്ട്. I met the Kiss of Love team once. രാഹുല്‍ സിനിമാ പ്രവര്‍ത്തകനാണ്;രശ്മി മോഡലും. ഇരുവരും സ്വതന്ത്രചിന്തകരോ നാസ്തികരോ ആണെന്നു ഞാന്‍ കരുതുന്നില്ല-അല്ലെങ്കില്‍ എനിക്കറിയില്ല. രാഹുല്‍ പിടിയിലാകുമ്പോള്‍ കേരളത്തിലെ മോഡലുകളും സിനിമാപ്രവര്‍ത്തകരും മോശക്കാരാണെന്ന വിധി വരുമോ? കേരളത്തില്‍ പെണ്‍വാണിഭരംഗത്തു പ്രവര്‍ത്തിക്കുന്ന ഇടപാടുകാര്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരുടെ കണക്കെടുത്താല്‍ അവരില്‍ മഹാഭൂരിപക്ഷവും ചുംബനസമരവിരുദ്ധ-മതപക്ഷക്കാരായിരിക്കും! അങ്ങനെയാവാന്‍ ഒരു കാരണം അക്കൂട്ടരാണ് കേരളത്തില്‍ കൂടുതല്‍ എന്നതാണ്. സ്ത്രീപീഡനവും അക്രമവും അഴിമതിയും നടത്തുന്നവരുടെ പട്ടിക എടുത്താലും അക്കൂട്ടര്‍ക്കു മൃഗീയ ഭൂരിപക്ഷമുണ്ടാവും. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികപീഡനവും വിവാഹതട്ടിപ്പുമൊക്കെ ഇതേ വിഭാഗങ്ങളുടെ കുത്തകയാണ്. ജയിലിനകത്തും പുറത്തുമുള്ള കുറ്റവാളികളുടെ എണ്ണത്തിലും സ്ഥിതി ഭിന്നമല്ല.

(4) ആശയങ്ങളെ വ്യക്തിതലത്തിലേക്ക് ചുരുക്കുന്നത് മതാത്മകമായ നിലപാടാണ്. ചുംബനസമരം ഏതെങ്കിലും ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുണ്ടായതല്ല. അന്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന സദാചാരപോലീസ് എന്ന സാമൂഹിക വിപത്തിനെതിരെ എതിരെ നടന്ന പ്രതീകാത്മകമായ പൗരസമരമാണത്. ഇന്നും എന്നും പ്രസക്തമായ കാര്യം! സമരം നടത്തിയ നൂറു കണക്കിനു വ്യക്തികള്‍ വേറെയുമുണ്ട്. ഭാവിയില്‍ വ്യക്തിജീവിതത്തില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ചുംബനസമരത്തിന്റെ ബാധ്യതയല്ല. ചുംബനസമരം ആസൂത്രിതമായിരുന്നില്ല. കെട്ടുറപ്പുള്ള ഒരു സംഘടനയോ നീണ്ടകാലത്തെ തയ്യാറെടുപ്പോ അതിന്റെ പിന്നിലുണ്ടായിരുന്നില്ല. എങ്കിലും അതു ലോകശ്രദ്ധ ആകര്‍ഷിച്ചു, ജനം സന്ദേശം ശ്രദ്ധിച്ചു. സമരത്തിനു ശേഷം ‘സദാചാര പോലീസിംഗ്’ വര്‍ദ്ധിച്ചു എന്നു പറയുന്നതില്‍ കഥയില്ല. സമരം ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നതിനെ കുറിച്ച് മുന്‍കൂര്‍ വെളിപാടുള്ളവര്‍ക്ക് മാത്രം പറയേണ്ട ചപല ന്യായമാണത്. ചുംബനസമരം മൂലമാണ് ഇന്നു ഇത്രയെങ്കിലും ഭേദപ്പെട്ട സ്ഥിതി കേരളത്തില്‍ ഉള്ളതെന്ന മറുവാദത്തിനു അക്കൂട്ടര്‍ ഉത്തരം നല്‍കേണ്ടതുമുണ്ട്.

(5) പൊതുജന പ്രതിഷേധത്തിന്റെ സ്വാഭാവികപരിണതി ആയ ഒരു സമരത്തില്‍ ആസൂത്രണവും അവലോകനവും ഇല്ലാതിരുന്നത് പോരായ്മയായി തോന്നാം. പക്ഷെ ഇവയൊക്കെയുള്ള സമരങ്ങള്‍ ദയനീയമായി പരാജയപ്പെടുന്ന ചരിത്രവും നമ്മുടെ മുന്നിലുണ്ട്. പെട്ടെന്നുള്ള പ്രതിഷേധവും ആസൂത്രിതമായ പ്രതിഷേധവും വ്യത്യസ്ത രീതിശാസ്ത്രങ്ങള്‍ അവലംബിക്കുന്നുവെങ്കിലും ഫലത്തിന്റെ കാര്യത്തില്‍ ഉറപ്പൊന്നുമില്ല. മാറുമറയ്ക്കല്‍ സമരവും തല്ലി തകര്‍ക്കപ്പെട്ട സമരമാണ്. പക്ഷെ അതിനിന്നും ചരിത്രത്തില്‍ സ്ഥാനമുണ്ട്. പൗരാവകാശസമരങ്ങളും സംഘടനാസമരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. പൗരാവകാശ സമരങ്ങളില്‍ എവിടെ നിന്നു ആരെല്ലാം പങ്കെടുത്തുവെന്ന് തിട്ടപ്പെടുത്താനാവില്ല. നല്ലവരും മോശക്കാരും കുറ്റവാളികളും വിശുദ്ധരും കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും തൊഴിലാളിയും മുതലാളിയും അവര്‍ക്കിടയിലുണ്ടാവും. ചിലര്‍ ഘോഷയാത്രയുടെ മുന്നില്‍ സ്ഥാനംപിടിക്കും. അത്തരക്കാര്‍ക്ക് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചെന്നുവരാം. ചുംബനസമരത്തെ അനുകൂലിച്ചവരില്‍ 99% അതില്‍ പങ്കെടുത്തിട്ടില്ല. അതിനോടു അനുഭാവമുള്ളവരില്‍ മഹാഭൂരിപക്ഷവും രംഗത്തു വന്നിട്ടുമില്ല.

(6) കേഡര്‍പാര്‍ട്ടികള്‍ നടത്തുന്ന ആസൂത്രിത സമരങ്ങളില്‍വരെ ക്രിമിനലുകളും പെണ്‍വാണിഭക്കാരുമൊക്കെ പങ്കെടുത്തെന്നുവരാം. ചുംബനസമരത്തില്‍ മവോയിസ്റ്റുകള്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടു വന്നിരുന്നു. അത്തരക്കാര്‍ വരരുതെന്നോ പങ്കെടുക്കരുതെന്നോ പറയാനുള്ള സംഘടനാ ചട്ടക്കൂട് ആ സമരത്തിനു ഉണ്ടായിരുന്നില്ല. ഒരര്‍ത്ഥത്തില്‍ അതു എല്ലാവരുടെയും സമരമായിരുന്നു. സമരത്തെ താറടിക്കാന്‍ ശ്രമിച്ചവര്‍ ആദ്യം മാവോയിസ്റ്റുകളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പെണ്‍വാണിഭ ആരോപണം. പൗരാവകാശസമരങ്ങളുടെ അടിസ്ഥാന സ്വഭാവം മനസ്സിലാക്കാത്തതുകൊണ്ടല്ല മറിച്ചു ആ സമരം തങ്ങളെ വല്ലാതെ പൊള്ളിച്ചുവെന്ന കുറ്റസമ്മതമാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ നടത്തുന്നത്.

(7) ചുംബനസമരത്തെ എതിര്‍ത്തു നിലപാട് സ്വീകരിച്ചവരില്‍ എത്ര പെണ്‍വാണിഭക്കാരും ക്രിമിനലുകളുമുണ്ടാകും? ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാല്‍ മതിയാകും. പരമ്പരാഗതമായി ലൈംഗികവിഷയങ്ങളും ഇക്കിളി റിപ്പോര്‍ട്ടുകളും തള്ളിവിട്ട് ഉപജീവനം നടത്തുന്ന പത്രക്കാരുടെ സ്വകാര്യവിശേഷങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമലോകം മാപ്പിരക്കണമെന്നു ആവശ്യപ്പെടാനാവുമോ? ലൈംഗികപീഡനവും പെണ്‍വാണിഭവും ക്രിമിനല്‍ കുറ്റങ്ങളുമാണ് മാനദണ്ഡമെങ്കില്‍ എങ്ങനെയാണ് കേരളത്തില്‍ മതവിദ്യാലയങ്ങളും ആത്മീയ ശുശ്രൂഷാകേന്ദ്രങ്ങളും ആള്‍ദൈവങ്ങളും പ്രവര്‍ത്തിക്കുക?

(8) ചുംബനസമരം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞു നടത്തിയ കുറ്റകൃത്യത്തിനാണ് ഇപ്പോള്‍ രാഹുല്‍ പിടിയിലായിരിക്കുന്നത്(If the report is true). പിടിയിലായവരുടെ കൂട്ടത്തില്‍ മത-സദാചാരവാദികളുണ്ട്. ഇനി വെളിച്ചത്തു വരാന്‍പോകുന്ന മഹാഭൂരിപക്ഷ പെണ്‍വാണിഭ കേസുകളിലും സദാചാരമതവാദികള്‍ക്കു തന്നെയാവും ഭൂരിപക്ഷം. അപ്പോള്‍ നാമതങ്ങനെ വിലയിരുത്തും? കേരളത്തില്‍ ഇടക്കാലത്തുണ്ടായ തീവ്രമതപരതയും ഒളിഞ്ഞുനോട്ട മനസ്സും ചോദ്യം ചെയ്യപ്പെട്ടത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അവരാണ് ഈ വാര്‍ത്ത വന്യമായി ആഘോഷിക്കുന്നത്.

(9) രാഹുലും മറ്റും ഇതു ചെയ്യുമെന്ന് പണ്ടേ ഞങ്ങള്‍ പറഞ്ഞുവെന്ന് ഒരു വിഭാഗം അവകാശപ്പെടുന്നത്. പക്ഷെ അങ്ങനെയായിരുന്നില്ലോ അവരന്ന് പറഞ്ഞത്. അവര്‍ എതിര്‍ത്തത് ചുംബനസമരത്തെയാണ്. ചുംബനസമരവിരുദ്ധ-തമോശക്തികള്‍ എല്ലാത്തരം ഹീനകൃത്യങ്ങളും ചെയ്യുമെന്ന് തന്നെയാണ് എതിര്‍പക്ഷം പറയുക. മിക്കപ്പോഴും അങ്ങനെ തന്നെ സംഭവിക്കാറുമുണ്ട്. ഉദാഹരണം-കന്യാസ്ത്രീകള്‍ നേരിടേണ്ടിവരുന്ന പീഡനം, മദ്രസ്സകളിലെയും ആള്‍ദൈവാശ്രമങ്ങളിലെയും ലൈംഗികപീഡനം, കള്ളക്കടത്ത്, നികുതിവെട്ടിപ്പുകള്‍, കൊലകള്‍, മയക്കുമരുന്ന് ഉപയോഗം…. ഇതെല്ലാം വ്യാപകമായി ചൂണ്ടിക്കാട്ടപ്പെടാറുണ്ട്. പലപ്പോഴും അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യുന്നു. പക്ഷെ ഇതൊക്കെ നടന്നാലും ഇല്ലെങ്കിലും അത്തരം പ്രവര്‍ത്തനങ്ങള്‍ ആശയതലത്തില്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന നിലപാടാണ് സ്വതന്ത്രചിന്തകര്‍ സ്വീകരിക്കുക.

(10) ഈ രാജ്യത്തെ പൗരര്‍ എന്ന നിലയില്‍ പൗരാവാകാശ സമരങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും അവകാശവും അധികാരവുമുണ്ട്. ഭാവിയില്‍ പെണ്‍വാണിഭത്തില്‍ കുടുങ്ങും എന്നു തിരിച്ചറിഞ്ഞ് ആരെയെങ്കിലും മാറ്റി നിര്‍ത്താന്‍ ആര്‍ക്കാണ് സാധിക്കുക? ചുംബനസമരത്തില്‍ പങ്കെടുത്തവരുമായി അഭിമുഖം നടത്തിയപ്പോള്‍ മനസ്സിലായത് അവരില്‍ പലരും മതവിശ്വാസികളും ഭക്തരും ആണെന്നായിരുന്നു. കേരളത്തിലെ മുഴുവന്‍ മതവിശ്വാസികളും ഇതിനു ഉത്തരം പറയേണ്ടി വരുമോ? ചുംബന സമരക്കാരില്‍ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും മതവിശ്വാസികളും നാസ്തികരുമൊക്കെ ഉണ്ട്. മറുവശത്തും എല്ലാത്തരക്കാരുമുണ്ട്. അതില്‍ രാഹുലനും പത്‌നിയും അറസ്റ്റിലാകുന്നതു മാത്രം എങ്ങനെ സ്വതന്ത്രചിന്തകര്‍ക്കെതിരെ ഉയര്‍ത്തിക്കാട്ടാനാവും? കേസിനു ആസ്പദമായി ചൂണ്ടിക്കാണിക്കുന്ന സൈബര്‍ഗ്രൂപ്പിനെ റിപ്പോര്‍ട്ട് ചെയ്തു പൂട്ടിച്ചത് സ്വതന്ത്രചിന്തകരാണെന്നിരിക്കെ ഈ കേസില്‍ സത്യമുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അവര്‍ക്കു നല്‍കി അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?

(11) ദര്‍പ്പണം മലിനമായാല്‍ പ്രതിരൂപങ്ങള്‍ മങ്ങും. അതു ദര്‍പ്പണത്തിന്റെ കുഴപ്പമാണ്. എല്ലാത്തരം ആശയങ്ങളുടെ കാര്യവും അങ്ങനെ തന്നെ. വ്യക്തിയും ആശയവും വ്യതിരിക്തമാണ്. ആശയാധിഷ്ഠിതമായി വ്യക്തി കുറ്റം ചെയ്യുമ്പോഴേ ആശയം പ്രതിക്കൂട്ടിലാകുന്നുള്ളൂ. സ്വതന്ത്രചിന്ത പെണ്‍വാണിഭത്തെ ഒരു വിധത്തിലും പിന്തുണയ്ക്കുന്നില്ലെന്നു മാത്രമല്ല ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. ഞാന്‍ പരസ്യമായ നാസ്തിക നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. പക്ഷെ മത-വിശ്വാസബാഹ്യമായ മേഖലകളില്‍ എന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന വീഴ്ചകളും ക്രമക്കേടുകളും നാസ്തികതയ്‌ക്കെതിരെയുള്ള വാദമായി പരിഗണിക്കാനാവില്ല. എനിക്കു തെറ്റുപറ്റി എന്നു മാത്രമാണവിടെ തെളിയുന്നത്. അത്തരം മേഖലകളില്‍ എനിക്കുണ്ടാകുന്ന നേട്ടങ്ങളിലും നാസ്തികതയ്ക്ക് പങ്കില്ല. നാസ്തികതയും ശാസ്ത്രചിന്തയും മുന്നോട്ടു വെക്കുന്ന ലോകവീക്ഷണം അനുസരിച്ചു ജീവിക്കുന്നതു മൂലമുണ്ടാകുന്ന നേട്ടങ്ങള്‍ക്കും കോട്ടങ്ങളും മാത്രമേ അവിടെ പരിഗണിക്കാനാവൂ. സ്വതന്ത്രചിന്തയും നാസ്തികതയും ശരിയാണ്. പെണ്‍വാണിഭവും മോഷണവും ചതിയും തെറ്റാണ്. ചുംബനസമരക്കാരെ അടിച്ചോടിക്കാന്‍ എത്തിയ അധമജന്മങ്ങളും അവരുടെ പക്കമേളക്കാരും അവശ്യം തിരിച്ചറിയേണ്ട വസ്തുതയാണിത്.

തുറന്നിരിക്കുന്ന സാന്‍ഡ്‌വിച്ച്

(1) ഈയിടെ അറിയപ്പെടുന്ന ഒരു സാഹിത്യകാരന്‍ ‘ബുദ്ധനെ എറിഞ്ഞ കല്ല്’വായിച്ച ശേഷം നല്ല വാക്കു പറയാന്‍ വിളിച്ചിരുന്നു. അടുത്ത ദിവസം അദ്ദേഹം വീണ്ടും വിളിച്ചു. ഇക്കുറി രോഷത്തോടെ പരാമര്‍ശിച്ചത് വേറൊരു വിഷയമാണ്. കേരളത്തിലെ സാംസ്‌ക്കാരികനായകര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവര്‍ മലയാളമനോരമ, മാതൃഭൂമി പോലുള്ള കോര്‍പ്പറേറ്റ് പത്രക്കാരില്‍ നിന്നു വന്‍തുക കൈപ്പറ്റി വിദ്യാരംഭദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നു… പത്രത്തില്‍ വാര്‍ത്തയും ഫോട്ടോയും വരുമെന്നു മാത്രമല്ല നല്ലൊരു തുക നേടിയെടുക്കുന്നു… വിദ്യാരംഭത്തില്‍ പങ്കെടുക്കുന്നതിനു ഒന്നരലക്ഷം വരെ പത്രഭീമന്‍മാരില്‍ നിന്നും വാങ്ങുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

വ്യായാമത്തിന്റെ മതമുറകള്‍

സുഖകരവും സ്വസ്ഥവുമായി നിലകൊള്ളാന്‍ സഹായിക്കുന്ന സ്ഥിരാവസ്ഥകളെല്ലാം ആസനങ്ങളാണ് എന്നാണത്രെ പ്രമാണം. യോഗ വൈദികവും പൗരാണികവും ഭാരതീയവുമാണെന്നു അവകാശപ്പെടുന്നവരുണ്ട്. വാസ്തവത്തില്‍, യോഗയ്ക്കു ഈ മൂന്നു വിശേഷണങ്ങളും ചേരില്ല. വേദങ്ങളില്‍ യോഗയില്ല. വൈദികതയില്‍ നിന്നും വ്യതിരിക്തമായ താന്ത്രികപരമ്പര്യത്തില്‍ നിന്നാണതു വരുന്നത്. യോഗ എന്നാല്‍ കേവലം ആസനങ്ങളല്ല. യോഗസൂത്രം എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവായ പതജ്ഞലിയുടെ(രണ്ടാം നൂറ്റാണ്ട്) അഷ്ടാംഗ യോഗയുടെ എട്ടു ശാഖകളില്‍ ഒന്നു മാത്രമാണ് ആസനം. യോഗസൂത്രയില്‍ ആസനങ്ങളെ കുറിച്ചു കഷ്ടിച്ചു മൂന്നോ നാലോ പരാമര്‍ശങ്ങളേയുള്ളു. നാമിന്നു കാണുന്ന ആധുനിക യോഗാവ്യായാമമുറകള്‍ അവിടെയില്ല.

ബുദ്ധരും ജൈനരും ധ്യാനവും യോഗയും അനുഷ്ഠിക്കുമായിരുന്നു. ബുദ്ധനും മഹാവീരനും യോഗാസന ഭാവങ്ങളില്‍ കാണപ്പെടുന്ന പ്രതിമകള്‍ ധാരാളമുണ്ട്. ലാമ യേഷെ (Lama Yeshe) പോലുള്ള ബൗദ്ധ താന്ത്രകരും സ്വാമി സത്യാനന്ദ (Swami Sathayananda) പോലുള്ള ഹിന്ദു താന്ത്രികരും യോഗ ഒരു താന്ത്രികക്രിയ ആണെന്നു വാദിക്കുന്നവരാണ്. ആസനം, കുണ്ഡലിനി, ചക്രങ്ങള്‍, പ്രാണായാമം, മന്ത്രം തുടങ്ങിയവയൊക്കെ താന്ത്രിക പുരോഹിതരാണ് വികസിപ്പെച്ചുടുത്തത്. പതഞ്ജലിയുടെ അഷ്ടാംഗ യോഗ(രാജ യോഗ) താന്ത്രിക-സാംഖ്യ അടിത്തറയില്‍ കെട്ടിപ്പടുത്തതാണ്. ഹഠയോഗവും രാജയോഗവും കൂടിച്ചേരുമ്പോഴാണ് ശരീരവും മനസ്സും തമ്മിലുള്ള ഐക്യം ജനിക്കുന്നതത്രെ. 16-17 നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ടതായി കരുതപ്പെടുന്ന ഹഠയോഗ പ്രദീപികയും ഇരുപതോളം ആസനങ്ങളെ കുറിച്ചു പറയുന്നുണ്ട്. ശിവസംഹിതയിലും ഇവയെക്കുറിച്ച് പരാമര്‍ശമുണ്ട്. Continue Reading

മിന്നല്‍ കൊടിമരം

മിന്നല്‍ കൊടിമരം

”ക്ഷേത്രത്തിലെ കൊടി മരത്തെക്കാള്‍ ഉയരത്തില്‍ വീടു കെട്ടരുതെന്നു പറയുന്നതു വീടിനു മിന്നല്‍ അടിക്കാതിരിക്കാനാണ്. അതുപോലെ, പടിഞ്ഞാറു ഭാഗത്ത് ദ്വാരം ഉണ്ടാക്കിയില്ലെങ്കില്‍ ഭഗവതിയുടെ നോക്കിനു തടസം ഉണ്ടാകും എന്നു പറയുന്നതു പടിഞ്ഞാറന്‍ കാറ്റ് വീടിന്നുള്ളില്‍ കടക്കാന്‍ തന്നെയാണ് ”- ഫേസ് ബുക്കില്‍ കണ്ട കമന്റ്.

(1) 1752 ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ എന്ന അമേരിക്കക്കാരനാണ് ഇടി മിന്നല്‍ രക്ഷാകവചം കണ്ടുപിടിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് അതിനു പ്രചാരം സിദ്ധിക്കുന്നത്. ഇന്ത്യയിലെത്തിയപ്പോള്‍ പിന്നെയും വൈകി. അതുവരെ എങ്ങനെയാണ് ക്ഷേത്രത്തിലെ കൊടിമരങ്ങള്‍ സമീപത്തുള്ള വീടുകളെ സംരക്ഷിച്ചിരുന്നത്? ദൈവത്തിനും രാജാവിനും മുകളില്‍ മനുഷ്യന്‍ വസിക്കരുതെന്ന സരളവും പ്രാകൃതവുമായ മതയുക്തി മാത്രമാണു ഈ അന്ധവിശ്വാസത്തിന്റെ പിന്നിലുള്ളത്. മറിച്ചുള്ള ഇടിമിന്നല്‍ വിശദീകരണങ്ങളൊക്കെ വെറും പുകയാണ്. കൊടിമരത്തിന്റെ ഉയരം വീടുകളെ രക്ഷിക്കുമെങ്കില്‍ സമീപസ്ഥങ്ങളായ വന്‍വൃക്ഷങ്ങളും കുന്നുകളും പര്‍വതങ്ങളും സമാന ദൗത്യം കുറെക്കൂടി സ്തുത്യര്‍ഹമായി നിര്‍വഹിക്കേണ്ടതല്ലേ? Continue Reading

മടക്കടിക്കറ്റില്ലാത്ത യാത്ര

നാസ്തികര്‍ കലാവിരുദ്ധരാണോ? കലയും സാഹിത്യവും മതേതരമാണ്. Literature and art are secular. അവയൊക്കെ ആര്‍ക്കും സ്വന്തം ആവശ്യത്തിനും ആശയപ്രകാശനത്തിനുമായി ഉപയോഗിക്കാം. മതവും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ വിജയകരമായി അത് ്‌നിര്‍വഹിച്ചിട്ടുണ്ട്. ”കണ്ണു തുറക്കാത്ത ദൈവങ്ങളെ…” എന്ന വരിക്ക് പകരം ”കണ്ണാ നീയെന്റെ വഴി കാട്ടിയല്ലേ…”എന്ന നീട്ടി പാടിയാലും സംഗതി ശരിയാണ്, താളം തെറ്റുന്നുമില്ല. നാസ്തികര്‍ പൊതുവെ കലാസ്വാദകരും സാഹിത്യകുതുകികളുമാണ്. നാസ്തികര്‍ കലാ-സാഹിത്യ മേഖലകളിലേക്ക് തിരിഞ്ഞാല്‍, അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തനം കൂടുതല്‍ കലാപരമാക്കിയാല്‍ മെച്ചപ്പെട്ട സ്വീകര്യതയുണ്ടായേക്കാം എന്നാണല്ലോ വാദം. അങ്ങനെചെയ്താല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേക്കാം എന്നത് ശരിതന്നെ. പക്ഷെ അതനുസരിച്ച് വമ്പന്‍ മാറ്റം പ്രതീക്ഷിക്കരുത്. ‘പ്രഭുവിന്റെ മക്കള്‍’ എന്ന നാസ്തികചിത്രം പ്രദര്‍ശിപ്പിക്കാനോ അതിന്റെ കാസറ്റ് വിപണനം ചെയ്യാനോ ചാനലില്‍ കാണിക്കാനോ സാധിച്ചില്ല. അത് മുന്നോട്ടുവെച്ചത് കലയില്‍ പൊതിഞ്ഞ നാസ്തികതയായിരുന്നു. ‘PK’ എന്ന പണംവാരി ഹിന്ദി ചിത്രം പരോക്ഷമായും കലാപരമായും സമാനമായ കാര്യങ്ങള്‍ പറഞ്ഞു. വിശ്വാസികള്‍ തിയേറ്ററില്‍ പോയി പൊട്ടിച്ചിരിച്ചു-കയ്യടിച്ചു. പക്ഷെ ജീവിതത്തില്‍ ചിത്രം പരിഹസിച്ച വിശ്വാസങ്ങള്‍ വിട്ടെറിഞ്ഞില്ല. ചിത്രത്തിലെ നായിക അനുഷ്‌ക്ക ശര്‍മ്മ കാമുകനായ വിരാട് കോലിയുടെ ലോകക്കപ്പ് നേട്ടത്തിനായി സ്‌പെഷ്യല്‍ പൂജ നടത്തിയതും മതവിശ്വാസികളെ ഏതെങ്കിലും തരത്തില്‍ വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കണമെന്ന് അമീര്‍ഖാന്‍ മാപ്പപേക്ഷ നടത്തിയതുമൊക്കെയാണ് പിന്നീട് വാര്‍ത്തയായത്. Continue Reading

Midbrain Activation – മിഡ് ബ്രെയിന്‍ ഡെവലെപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

മിഡ് ബ്രെയിന്‍ ഡെവലെപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

(1) കേരളത്തിലെ വേനല്‍കാല തട്ടിപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നായി ”മിഡ് ബ്രെയിന്‍ ഡെവലെപ്പ്‌മെന്റ് ”മാറിയിരിക്കുന്നു. ആയിരങ്ങള്‍ മുതല്‍ പതിനായിരങ്ങള്‍ വരെയാണ് കോഴ്‌സ് ഫീ. മിഡ് ബ്രെയിന്‍ വികസിപ്പിച്ചാല്‍ പലതരം ശേഷികള്‍ വികസിക്കും. ഒപ്പം പരിശീലനത്തിലൂടെ കണ്ണുകെട്ടി വായിക്കാനുള്ള ശേഷി വരെ ലഭ്യമാകും-ഇങ്ങനെയൊക്കെയാണ് അവകാശവാദം. ‘മിഡ് ബ്രെയിന്‍’ എന്നൊക്കെ പറയുന്നുവെങ്കിലും ശരിക്കും ‘മഡ് ബ്രെയിനു’കളെയാണ് ഇവര്‍ ഉന്നംവെക്കുന്നത്.  Continue Reading

Copyright © 2016. Powered by WordPress & Romangie Theme.