Tag Archives: law

നിയമവും സദാചാരവും

കോടതി വരെ പറഞ്ഞില്ലേ ചുംബനസമരം നാടിന് അപമാനമാണെന്ന്.?!

(1) സദാചാരപോലീസിന് ഏതൊരാളെയും തടഞ്ഞുനിറുത്താനും മര്‍ദ്ദിക്കാനും മൗനാനുവാദം നല്‍കുന്ന ഒരു സമൂഹത്തിലെ ഭരണകൂടവും നിയമപാലകരും കോടതികളും സദാചാരപോലീസിന് എതിരാണെന്ന് സമര്‍ത്ഥിക്കാന്‍ ബുദ്ധിമുട്ടിയായിരിക്കും. അവരുടെയൊക്കെ അനുവാദവും ആശീര്‍വാദവുമില്ലാതെ എങ്ങനെയാണ് സദാചാരംഗുണ്ടായിസം ഇവിടെ നിലനില്‍ക്കുക?! കൊച്ചിയിലെ സമരത്തിന് മുമ്പ് ചുംബിച്ചാല്‍ എന്താ കുഴപ്പം എന്ന് ഇതേ കോടതി ചോദിച്ചിരുന്നു! അന്ന് കോടതിയുടെ നിലപാട് ശരിയാണെന്ന് പറയാന്‍ സദാചാരപ്രഭുക്കള്‍ തയ്യാറായില്ല. കോടതിക്ക് എന്തുപറ്റി എന്നാണവര്‍ ചോദിച്ചത്. ഇപ്പോള്‍ ഭൂരിപക്ഷന്യായമനുസരിച്ച് കോടതി ഒരു നിരീക്ഷണം നടത്തിയിരിക്കുന്നു. അത് നിയമപരമല്ല മറിച്ച് വ്യക്തിനിഷ്ഠമാണ്- സ്വഭാവികമായും പ്രതീക്ഷിതവും. ചുംബനസമരം ഇത്തരം പൊതുബോധങ്ങളെ വിചാരണ ചെയ്യാന്‍ കൂടിയുള്ളതായിരുന്നു. Continue Reading

നിന്റെ ചക്രത്തിലേക്ക് ഞാനെന്റെ ചക്രം കൊരുത്തിട്ടിരിക്കുന്നു

1954 ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ഒബ്‌ജെക്ഷണബിള്‍ ആക്റ്റ് (The Drugs and Magic Remedies Objectionable Advertisements Act, 1954 (21 OF 1954) dated 30th April, 1954 അനുസരിച്ച് അശാസ്ത്രീയവും കപടവുമായ ഔഷധങ്ങള്‍, ചികിത്സാവിധികള്‍, മാന്ത്രികപ്രശ്‌നപരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നിവയുടെ പരസ്യവും വില്‍പ്പനയും 6 മാസം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. വീണ്ടും കുറ്റം ചെയ്താല്‍ ഒരു വര്‍ഷം വരെ ശിക്ഷ നീളും. എല്ലാത്തരം വ്യാജമരുന്നുകളും റെയ്ക്കി, പ്രാണിക് ഹീലിംഗ്, മന്ത്രവാദം, ചാത്തന്‍സേവ ഉള്‍പ്പെടെയുള്ള ചികിത്സാരീതികളും ഈ ആക്റ്റിന്റെ പരിധിയില്‍ വരുന്നവയാണ്.

കവചം, മന്ത്രം, ഏലസ്സ് തുടങ്ങിയവ പരസ്യം ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന ഏതൊരാളും അകത്ത് കിടക്കുമെന്നും നിലവിലുള്ള ഈ നിയമം അനുശാസിക്കുന്നു. (“c. magic remedy’ includes a talisman, mantra, kavacha, and any other charm of any kind which is alleged to possess miraculous powers for or in the diagnosis, cure, mitigation,treatment or prevention of any disease in human beings or animals or for affecting or influencing in any way the structure or any organic function of the body of human beings or animals”). പക്ഷെ നമ്മുടെ പത്രങ്ങള്‍ എടുത്തുനോക്കുക, ഇത്തരം പരസ്യങ്ങളുടെ പ്രളയമാണ്. കേസെടുക്കേണ്ട അധികാരികള്‍ തന്നെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് അടിമകളാണെങ്കില്‍ എന്ത് നടപടിയാണ് പ്രതീക്ഷിക്കാനാവുക?! Continue Reading

Copyright © 2016. Powered by WordPress & Romangie Theme.