Tag Archives: media

ചങ്ങലയുടെ നീളം

(1) ”നേരോടെ, നിര്‍ഭയം, നിരന്തരം…”. എന്നൊക്കെ ബാനര്‍ കെട്ടി വാര്‍ത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുണ്ടിവിടെ. ഭയക്കേണ്ടതിനെ ഭയന്നും വളയേണ്ടിടത്ത് വളഞ്ഞും ചെയ്യേണ്ടതൊക്കെ കൃത്യമായും ചെയ്തും നടത്തുന്ന മാധ്യമപ്രവര്‍ത്തനത്തിനാണ് ഇത്ര കൂറ്റന്‍ പരസ്യം! കേരള സമൂഹത്തില്‍

മതാധിപത്യം പിടിമുറുക്കുകയാണ്. രാഷ്ട്രീയകക്ഷികളെയും ഭരണഘടനയേയും എന്തിനേറെ രാജ്യാര്‍തിര്‍ത്തികളെ വരെ ചോദ്യംചെയ്യുന്ന വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നവര്‍ മതം എന്നു കേള്‍ക്കുമ്പോള്‍ മുട്ടിലിഴയുന്നു, മൂത്രമൊഴിക്കുന്നു, സ്വന്തം ജീവനക്കാരെ കൈകാര്യംചെയ്ത് നല്ല പിള്ള കളിക്കുന്നു…. രാഷ്ട്രീയ പാര്‍ട്ടികളുടെയും ഗതി ഇതു തന്നെയാണ്. മതം ഒഴികെസൂര്യനു കീഴിലുള്ള യാതൊന്നിനെയും ഭയക്കുന്നില്ലെന്നതാണ് മിക്ക രാഷ്ട്രീയസിംഹങ്ങളുടെയും മിനിമം ധീരതാപ്രഖ്യാപനങ്ങള്‍.എല്ലായിടത്തും കുതിരകയറി ആടിത്തിമിര്‍ക്കുന്നവര്‍ വരെ അവിടെയെത്തുമ്പോള്‍ കിതയ്ക്കുന്നു.

(2) ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥികളെ നിറുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ജോലി ക്രമേണ അവസാനിച്ചേക്കും. ”സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ നിറുത്തിക്കൊള്ളാം, നിങ്ങള്‍ വേണമെങ്കില്‍ പിന്തുണയ്ക്കൂ” എന്ന് ജാതി-മത സംഘടനകള്‍ രാഷ്ട്രീയക്കാരനോട് പറയുന്ന കാലം വിദൂരത്തല്ല. മതവും രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസവും അകലവും അത്രമാത്രം ഇല്ലാതാകുകയാണ്. ജമാ-അത്ത ഇസ്ലാമിയും മാധ്യമവും ചെയ്യുന്ന പണി കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ ഞങ്ങള്‍ ചെയ്തുതരാമെന്നാണ് സി.പി.എമ്മും ദേശാഭിമാനിയും മുസ്ലീം സമുദായത്തോട് പറയുന്നത്. തിരുമേനിമാരും മനോരമയും വിശ്രമിക്കട്ടെ, ആ ദൗത്യം ഞങ്ങള്‍ നിര്‍വഹിച്ചുകൊള്ളാമെന്ന് കേരളകോണ്‍ഗ്രസ്സുകാരന്‍ ആണയിടുന്നു. സംഘപിരാവാറും ജന്മഭൂമിയും ചെയ്യുന്നതെല്ലാം കുറെക്കൂടി നന്നായി ചെയ്യാനാവുമെന്നാണ് ബി.ജെ.പി യും വെള്ളപ്പള്ളി പാര്‍ട്ടിയും വിളിച്ചുപറയുന്നത്. Continue Reading

മതം ഒലിപ്പിക്കുന്ന മാധ്യമങ്ങള്‍

വടശ്ശേരിക്കര: ”സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ ദു:ഖഭാരങ്ങള്‍ക്കിടയില്‍ വിദ്യ നേടിയ വിജയം നാടിന്റെ സന്മനസ്സിലന്റെയും പ്രാര്‍ത്ഥനയുടേയും നേട്ടമാണ്. ഓരോ ഇനത്തിലും വിദ്യ വേദിയിലെത്തുമ്പോള്‍ വടശ്ശേരിക്കര ഗ്രാമം മുഴുവന്‍ ഈ കൊച്ചു മിടുക്കിയ്ക്കായി പ്രാര്‍ത്ഥിക്കുകയായിരുന്നു. അച്ഛന്‍ ഉപേക്ഷിച്ച വിദ്യയ്ക്ക് അമ്മയും രണ്ട് സഹോദരിമാരുമാണ് അടുത്ത ബന്ധുക്കാളായുള്ളത്. രോഗം മൂര്‍ച്ചിച്ച അമ്മ ചന്ദ്രികാദേവി ആശുപത്രിയിലും മൂത്ത സഹോദരി ജോലിസ്ഥലത്തുമായതിനാല്‍ വിദ്യയെ കലോത്സവ വേദിയില്‍ എത്തിച്ചത് നാട്ടുകാരില്‍ ചിലരാണ്”- ഒരു പ്രമുഖ ദിനപത്രത്തില്‍(30.1.14) വന്ന വാര്‍ത്തയുടെ തുടക്കം ഇങ്ങനെ. Continue Reading

Copyright © 2016. Powered by WordPress & Romangie Theme.