Tag Archives: superstitious

പഴങ്കഥ തീര്‍ക്കുന്ന പീഡനങ്ങള്‍

മതം ആസുരമായി പത്തി വിടര്‍ത്തിയാടിയ പാകിസ്ഥാനില്‍ കണ്ട രക്തം കട്ടയാക്കുന്ന രംഗങ്ങള്‍ ശമനമില്ലാതെ തുടരുമ്പോള്‍ മനുഷ്യനെന്ന ജീവിക്ക് പ്രതികരിക്കാന്‍ പോലുമാകാതെ നിര്‍വികാരതയില്‍ ആണ്ടുപോകുന്നു. മതം തിന്ന് മൃഗങ്ങളാകുന്ന മനുഷ്യരുടെ ദുര്‍ഗതിയില്‍ പരിതപിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്ന് പൊതുസമൂഹം വിലയിരുത്തുമ്പോഴും നിരന്തരമായ പ്രതിരോധവും വിമര്‍ശനവും തുടരുകയെന്നല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് തിരിച്ചറിയുന്നവരാണ് സ്വതന്ത്രചിന്തകര്‍

സ്ത്രീവിരുദ്ധമായ മതവിശ്വാസങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസമത്വങ്ങളെ എത്ര നിര്‍വികാരതയോടെയാണ് നമ്മുടെ സമൂഹം സഹിക്കുന്നത്! ഇന്നലെ(17.12.14) രാത്രി തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് സഞ്ചരിച്ച നസീറ (Nazeera)എന്ന മാധ്യമപ്രര്‍ത്തകയുടെ അനുഭവം രാവിലെ സൈമണ്‍ ബ്രിട്ടോ Ex MLA വിളിച്ച് പറഞ്ഞിരുന്നു. നമ്മുടെ സമൂഹം എന്തുകൊണ്ട് ചുംബനസമരത്തെ ആഴത്തില്‍ എതിര്‍ക്കുന്നുവെന്നതിന്റെ കാരണമെന്തെന്ന് നസീറയുടെ അനുഭവം വ്യക്തമാക്കുന്നു. Continue Reading

ശവപ്പെടുന്ന ചിന്തകള്‍

(1) അന്ധവിശ്വാസികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനെ അതിമോഹമെന്ന് വിളിക്കേണ്ടിവരും. മിക്കപ്പോഴും യാതൊരുവിധ പരിഷ്‌ക്കരണശ്രമങ്ങളേയും അവര്‍ സ്വാഗതം ചെയ്യില്ല. Reluctance for reformation is of crucial importance in remaining superstitious. നിങ്ങളവരെ പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ നിങ്ങളെ ഒഴിവാക്കും, നിങ്ങളില്‍ നിന്നും ഓടിയൊളിക്കും. എത്ര മികച്ച വാദങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കിലും, എത്രയധികം തെളിവുകള്‍ ഹാജരാക്കിയാലും അവര്‍ സ്വന്തം ‘ചക്കരവിശ്വാസങ്ങള്‍’നെഞ്ചോടുചേര്‍ത്ത് പിടിക്കും. ആവര്‍ത്തിക്കട്ടെ, എല്ലാത്തരം അന്ധവിശ്വാസവും ഒരിനം വൈകാരിക നിക്ഷേപമാണ്. കോട്ടാഡ് വിഭ്രാന്തി(Cotard delusion) എന്നറിയപ്പെടുന്ന ഒരിനം മാനസികവൈകല്യമുണ്ട്. ജൂള്‍സ് കോട്ടാഡ്(Jules Cotard/1840–1889-in pix)എന്ന ഫ്രഞ്ച് ന്യൂറോളജിസ്റ്റാണ് ഈ മാനസിക അവസ്ഥ ആദ്യമായി വ്യവസ്ഥാപിതമായി വിശദീകരിച്ചത്. 1880ല്‍ പാരിസില്‍ വെച്ച് നടത്തിയ ഒരു ലക്ഛറില്‍’നിഷേധ ഉന്മാദം'(‘negation delirium) എന്നാണ് അദ്ദേഹമതിനെ വിശേഷിപ്പിച്ചത്. Continue Reading

Copyright © 2016. Powered by WordPress & Romangie Theme.