തലയുടെ തല തേടി

new-book-vs-ramachandran-tell-tale-brain

2

ഡോ.വിളയന്നൂര്‍ എസ്.രാമചന്ദ്രന്റെ The Tell Tale Brain ന്റെ മലയാള വിവര്‍ത്തനം ‘മസ്തിഷ്‌ക്കം കഥ പറയുന്നു‘എന്ന പേരില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചു. എന്റെ രണ്ടാമത്തെ വിവര്‍ത്തനകൃതിയാണ്. ആദ്യത്തേത് റിച്ചാഡ് ഡോക്കിന്‍സിന്റെ The Greatest Show on Earth (ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം/2012) ആയിരുന്നു. വിവര്‍ത്തകന്‍, പഠിതാവ് എന്നീ നിലകളില്‍ സന്തോഷകരമായ അനുഭവമായിരുന്നു ഇതും. നോബല്‍ സമ്മാനം ലഭിക്കുമെന്ന കരുതപ്പെടുന്ന വിളയന്നൂരിന്റെ പുസ്തകങ്ങള്‍ മലയാളി ശ്രദ്ധാപൂര്‍വം വായിക്കുമെന്ന് പ്രത്യാശിക്കുന്നു.

ദൗത്യത്തില്‍ ആത്മാര്‍ത്ഥമായി പിന്തുണച്ച ഡോ.മനോജ് ബ്രൈറ്റ്, ഡോ.രാഗേഷ് പുനലൂര്‍, മൃദുല്‍ ശിവദാസ്, നാമംഗലം പരമേശ്വരന്‍, ജിതിന്‍ മോഹന്‍ ദാസ്, അനു ജി പ്രേം എന്നിവര്‍ക്കും പ്രസാധകരായ ഡി.സി.ബുക്‌സിനും ഏറെ താല്‍പര്യത്തോടെ പുസ്തകപ്രകാശനം സംഘടിപ്പിക്കുന്ന SPARK നും നന്ദി. ഔദ്യോഗിക പ്രകാശന പരിപാടി 3.4.16 രാവിലെ 9.30 ന് പാലക്കാട്ട് ടൗണില്‍. പുസ്തകം നാളെ മുതല്‍ ലഭ്യമാണ്.

പുസ്തകപ്രകാശനം: മസ്തിഷ്‌ക്കം കഥ പറയുന്നു

new-book-vs-ramachandran-tell-tale-brain

കാര്യപരിപാടി
തീയതി-03.04.2016 ഞായറാഴ്ച രാവിലെ 9.30

സംഘാടകര്‍- SPARK സാംസ്‌ക്കാരിക കൂട്ടായ്മ(റെയിവെ കോളനി, പാലക്കാട്)

വേദി- സെനറ്റ് ഹോള്‍, പാലക്കാട് (ജോബിസ് മാള്‍-രണ്ടാംനില/ Jobys Mall, second Floor)
പ്രകാശനം-9.30 am

അദ്ധ്യക്ഷന്‍-ഡോ.അരുണ്‍കുമാര്‍ (മീഡിയ വണ്‍ അവതാരകന്‍, അസി.പ്രൊഫസര്‍ വിക്ടോറിയ കോളേജ്, പാലക്കാട്)

സ്വാഗതം-വിജയന്‍, പ്രസിഡന്റ്, SPARK

ഉദ്ഘാടനവും പ്രകാശനവും-എം.ബി രാജേഷ് M.P.

സ്വീകരണം-G.P. രാമചന്ദ്രന്‍(ചലച്ചിത്ര നിരൂപകന്‍)

10 am – ‘മസ്തിഷക്കം കഥ പറയുന്നു’- പവര്‍പോയന്റ് പ്രസന്റേഷന്‍ -രവിചന്ദ്രന്‍ സി

12 pm- അവതാരകനും സദസ്സുമായുള്ള ആശയവിനിമയം

12.30 pm- ‘മലയാളത്തിലെ ശാസ്ത്രവ്യവഹാരങ്ങള്‍’ (Scientific Discourses in Malayalam)- പ്രഭാഷണം-വിജയകുമാര്‍, അസോ.പ്രൊഫസര്‍(ഭൗതികശാസ്ത്രം), വിക്ടോറിയ കോളജ്, പാലക്കാട്

1.30 pm-കൃതജ്ഞത-PT ബബീഷ്, സെക്രട്ടറി, SPARK

1.35- Lunch

ഏവര്‍ക്കും സ്വാഗതം.

You can buy this book online from here

Copyright © 2017. Powered by WordPress & Romangie Theme.